സുല്‍ത്താന്‍ ബത്തേരിയിൽ കാറിടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരിച്ചു

സുല്‍ത്താന്‍ ബത്തേരിയിൽ കാറിടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരിച്ചു

വയനാട്: കാറിടിച്ച് കാല്‍നട യാത്രക്കാരനായ യുവാവ് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്.

ദേശീയ പാതയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് വച്ചാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് മനോജ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മനോജിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave A Reply
error: Content is protected !!