കണ്ണൂരിൽ 15-കാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ

കണ്ണൂരിൽ 15-കാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ

കണ്ണൂര്‍: പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം.

വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇയാളെത്തി പീഡന ശ്രം നടത്തിയത്.

മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം.

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.  പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!