ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാർ ഉൾപ്പെടുന്ന സംഘം മാരക മയക്കുമരുന്നുകളുമായി പിടിയിൽ

ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാർ ഉൾപ്പെടുന്ന സംഘം മാരക മയക്കുമരുന്നുകളുമായി പിടിയിൽ

കല്‍പ്പറ്റ:  തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരായ മൂവർ സംഘം മാരക മയക്കുമരുന്നുകളുമായി പിടിയിൽ. വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവര്‍ സംഘം പിടിയിലായത്.

സംഘത്തിൽ ഒരു യുവതിയുമുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണന്‍(25), ശ്രുതി എസ് എന്‍(25) എന്നിവരും കോഴിക്കോട് സ്വദേശി നൗഷാദ് പി ടി എന്നയാളുമാണ് പിടിയിലായത്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു.

Leave A Reply
error: Content is protected !!