ചിത്രം ഒ​റ്റി​ന്റെ പുതി​യ ഷെഡ്യൂൾ ​ മും​ബെ​യി​ൽ​ ​ആ​രം​ഭി​ച്ചു

ചിത്രം ഒ​റ്റി​ന്റെ പുതി​യ ഷെഡ്യൂൾ ​ മും​ബെ​യി​ൽ​ ​ആ​രം​ഭി​ച്ചു

നടൻ കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​അ​ര​വി​ന്ദ് ​സ്വാ​മി​യും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങളെ അവതരി​പ്പി​ക്കുന്ന ​ ​ഒ​റ്റി​ന്റെ പുതി​യ ഷെഡ്യൂൾ ​ മും​ബെ​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​തീ​വ​ണ്ടി​ക്കു​ശേ​ഷം​ ​ടി.​പി.​ ​ഫെ​ല്ലി​നി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ത​മി​ഴി​ൽ​ ​ര​ണ്ട​കം​ ​എ​ന്നാ​ണ് ​പേ​ര്.​ ​ജാ​ക്കി​ ​ഷ്റോ​ഫ് ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​

തെ​ലു​ങ്ക് ​താ​രം​ ​ഇൗ​ഷ​ ​റെ​ബ​ ​ആ​ണ് ​നാ​യി​ക.​ ​ത്രി​ല്ല​ർ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​അ​ര​വി​ന്ദ് ​സ്വാ​മി​ ​മ​ല​യാ​ള​ത്തി​ൽ​ ​തി​രി​ച്ചെ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.​ ​ദ് ​ഷോ​ ​പീ​പ്പി​ളി​ന്റെ​ ​ബാ​ന​റി​ൽ​ ​ത​മി​ഴ് ​താ​രം​ ​ആ​ര്യ​യും​ ​ആ​ഗ​സ്റ്റ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ജി​ ​ന​ടേ​ശ​നും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​എ​സ്.​ ​സ​ജീ​വി​ന്റേതാണ് തി​ര​ക്ക​ഥ.​

Leave A Reply
error: Content is protected !!