കോഴിക്കോട് കടന്നലിന്‍റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

കോഴിക്കോട് കടന്നലിന്‍റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

കോഴിക്കോട്: വീടിനടുത്തുള്ള പറമ്പില്‍ വച്ച് കടന്നലിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തൂണേരി സ്വദേശി കാണാഞ്ചേരി താഴ കുനിയില്‍ ദാമോദരന്‍ (60) ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെയാണ് സംഭവം. കടന്നലുകളുടെ ആക്രമണത്തില്‍ നിന്നും പശുവിനെ  രക്ഷിക്കുന്നതിനിടെ ദാമോദരന്  കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

തിങ്കളാഴ്ച്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ. അജിത. മക്കള്‍: ദീപേഷ്, ദിവ്യ. സഹോദരങ്ങള്‍ പരേതരായ വാസു, ലക്ഷ്മി.

Leave A Reply
error: Content is protected !!