‘ബി ദ വാരിയർ’ കാമ്പയിനിൽ അണിചേരുന്നതിങ്ങനെ………

‘ബി ദ വാരിയർ’ കാമ്പയിനിൽ അണിചേരുന്നതിങ്ങനെ………

https://cozaktech.com/warrior/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാമറക്ക് അനുവാദം നൽകുന്നതോടെ മൊബൈൽ സ്‌ക്രീനിൽ കാമറ ഫ്രെയിം തെളിയും. മൊബൈലിന്റെ ഫ്രണ്ട് കാമറയിൽ തെളിയുന്ന സ്വന്തം മുഖത്തിൽ വിരലമർത്തുമ്പോൾ ‘കോവിഡ് പോരാളിയായതിൽ ഞാൻ അഭിമാനിക്കുന്നു’ (proud to be a warrior) എന്ന സന്ദേശവും ലോഗോയും അടങ്ങിയ ഫ്രെയിം മൊബൈലിൽ ലഭിക്കും.

തുടർന്ന് സ്‌ക്രീനിന്റെ താഴെയായി കാണുന്ന ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഇത് സെർവറിലേക്കു സേവ് ചെയ്യപ്പെടും. സ്‌ക്രീനിൽനിന്നു ഫോട്ടോ അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാം. ഇങ്ങനെ സേവ് ചെയ്യപ്പെടുന്ന ചിത്രം സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയോ പ്രൊഫൈൽ ആക്കുകയോ ചെയ്യുമ്പോൾ ആർക്കും കാമ്പയിന്റെ ഭാഗമാകാം.

തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്-നഗരസഭ-റവന്യൂ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, ആശ- അങ്കണവാടി-കുടുംബശ്രീ പ്രവർത്തകർ, ഓട്ടോറിക്ഷ-ടാക്സി ഡ്രൈവർമാർ, വ്യാപാരി വ്യവസായികൾ തുടങ്ങിയവരെ പങ്കാളികളാക്കും. കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും ചേർന്ന് തയാറാക്കിയ പ്രചാരണ പരിപാടിക്ക് പാലക്കാട് കൊസാക് ടെക്കും തൃശൂർ ഓക്ക് ട്രീ ബാൻഡ് വാഗണുമാണ് സാങ്കേതിക സഹായമൊരുക്കുന്നത്.

Leave A Reply
error: Content is protected !!