കാസർഗോഡ് ഭൂമി സ്വന്തമായത് 589 പേര്‍ക്ക്

കാസർഗോഡ് ഭൂമി സ്വന്തമായത് 589 പേര്‍ക്ക്

കാസർഗോഡ്:വര്‍ഷങ്ങളായി കൈവശം വെച്ച ഭൂമി സ്വന്തമാക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു കാസര്‍കോട് കളക്ടറേറ്റിലെ പട്ടയ വിതരണ മേളയില്‍ എത്തിയ ഒരോരുത്തരും. സ്വന്തമായി ഒരു സെന്റ് ഭൂമിയെന്നത് സ്വപ്നം കണ്ട ജില്ലയിലെ 589 പേര്‍ക്കാണ് പട്ടയമേളയില്‍ ഭൂമി സ്വന്തമായത്.

കേരള ഭൂപതിവ് ചട്ടപ്രകാരം കാസര്‍കോട് താലൂക്കില്‍ 86 പട്ടയങ്ങളും മഞ്ചേശ്വരം താലൂക്കില്‍ 17 പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കില്‍ 47 പട്ടയങ്ങളും ഹോസ്ദുര്‍ഗ് താലൂക്കില്‍ 52 പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്. മുന്‍സിപ്പല്‍ പട്ടയം വിഭാഗത്തില്‍ കാസര്‍കോട് നഗരസഭയില്‍ 11 പട്ടയങ്ങള്‍ വിതരണം ചെയ്യും.

ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 229 പട്ടയങ്ങളും മിച്ചഭൂമി വിഭാഗത്തില്‍ 72 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 75 പട്ടയങ്ങളും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലൂടെ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.

Leave A Reply
error: Content is protected !!