കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ അഭിപ്രായം പറയേണ്ട കാര്യമില്ല- എം എം ഹസ്സൻ

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ അഭിപ്രായം പറയേണ്ട കാര്യമില്ല- എം എം ഹസ്സൻ

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ ലീഗും കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പും ആർഎസ്‌പിയും പ്രതികരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉത്തരം.

പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷി പാർട്ടിക്കുണ്ട്. അതിന്‌ കഴിയുന്നില്ലെങ്കിൽ ഹൈക്കമാൻഡുണ്ട്.  ഘടകകക്ഷികളുടെ കാര്യങ്ങളിൽ കോൺഗ്രസ്‌ ഇടപെടാറില്ല. മുസ്ലിംലീഗിൽ ഒരുപാട്‌ സംഭവങ്ങളുണ്ടായപ്പോൾ കോൺഗ്രസ്‌ മൗനം പാലിച്ചെന്നും അദ്ദേഹം പറഞ്ഞു.

സെമി കേഡർ പ്രയോഗത്തിന്റെ അർത്ഥം തനിക്കറിയില്ലെന്ന് എം എം ഹസ്സൻ. സെമി കേഡർ പ്രയോഗത്തിന്റെ അർത്ഥം എന്താണെന്ന് കെ സുധാകരൻ തന്നെ വ്യക്തമാക്കണമെന്ന് എം എം ഹസ്സൻ പറഞ്ഞു.

 

Leave A Reply
error: Content is protected !!