കാബൂളിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ട് പോയി; വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാവശ്യം ശക്തമാകുന്നു

കാബൂളിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ട് പോയി; വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാവശ്യം ശക്തമാകുന്നു

ഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ അഫ്ഗാൻ വംശജനായ ഇന്ത്യക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി ആരോപണം. അഫ്ഗാനിസ്ഥാനിൽ മരുന്ന്കട നടത്തുകയായിരുന്ന 50കാരനായ ബൻസ്രി ലാൽ അരന്ദ എന്ന വ്യക്തിയെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് പറഞ്ഞു.ബൻസ്രി ലാലിനെയും അദ്ദേഹത്തിന്റെ തൊഴിലാളിയേയും രാവിലെ കടയിൽ എത്തിയ ഒരു സംഘം പിടിച്ചുകൊണ്ടു പോകുകയായിരുന്നു എന്ന് പുനീത് സിംഗ് വ്യക്തമാക്കി. തൊഴിലാളി പിന്നീട് എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. കാബൂളിലെ പതിനൊന്നാം പൊലീസ് ഡിസ്ട്രിക്ടിൽ വച്ചാണ് സംഭവം നടന്നത്.

Leave A Reply
error: Content is protected !!