പാര്‍ട്ടി വിട്ടു പോകുന്നവരെ പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍

പാര്‍ട്ടി വിട്ടു പോകുന്നവരെ പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍

തിരുവനന്തപുരം: കോൺഗ്രസ്സിൽ പാര്‍ട്ടി വിട്ടു പോകുന്നവരെ പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി. പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. ആ ബോഡി ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. പാര്‍ട്ടി വിട്ടു പോകുന്നവര്‍ ഉന്നയിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പരിശോധിക്കണം, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടുപോയവരുടെ നടപടി തെറ്റെന്ന് പറഞ്ഞ ബെന്നി ബഹനാന്‍ നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Leave A Reply
error: Content is protected !!