ഹിമാചലിലും മുഖ്യമന്ത്രി മാറാൻ സാധ്യത; ജയ്‍റാം താക്കൂര്‍ ഒരാഴ്ചയ്ക്കിടെ ഡൽഹിയിലെത്തിയത് രണ്ടുതവണ

ഹിമാചലിലും മുഖ്യമന്ത്രി മാറാൻ സാധ്യത; ജയ്‍റാം താക്കൂര്‍ ഒരാഴ്ചയ്ക്കിടെ ഡൽഹിയിലെത്തിയത് രണ്ടുതവണ

ഷിംല: ഗുജറാത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രിയേയും ബിജെപി മാറ്റാൻ സാധ്യത. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടുതവണ ഡൽഹിയിലെത്തിയതാണ് ആഭ്യൂഹങ്ങൾ കൂട്ടിയത്. ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ മാറ്റുന്നത് ബിജെപിയില്‍ ശൈലിയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശിൽ മുഖ്യമന്ത്രി ജയ്റാം താക്കൂറിന് സ്ഥാനചലനം ഉണ്ടാകുമെന്ന സൂചനകള്‍ വരുന്നത്.

സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍, ഭരണവിരുദ്ധ വികാരം, അദാനിക്കെതിരായ ആപ്പിള്‍ കർഷകരുടെ പ്രതിഷേധം തുടങ്ങിയ പ്രതിസന്ധികള്‍ ജയ്റാം താക്കൂർ നേരിടുന്നു. അഞ്ച് വർഷം കൂടുമ്പോള്‍ സർക്കാരിനെതിരെ ജനവിധിയുണ്ടാകുന്നതാണ് ഹിമാചലിലെ പതിവും. അടുത്തവർഷം അവസാനത്തോടെ തെര‌ഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ഘടകങ്ങൾ. എന്നാല്‍ ആഭ്യൂഹങ്ങൾ തള്ളുന്ന നിലപാടാണ് ഇന്നലെയും ജയ്റാം താക്കൂർ സ്വീകരിച്ചത്.

Leave A Reply
error: Content is protected !!