ദാഭോൽക്കർ കൊലപാതകം; സനാതൻ സൻസ്ത പ്രവർത്തകർക്കെതിരെ കുറ്റം ചുമത്തി

ദാഭോൽക്കർ കൊലപാതകം; സനാതൻ സൻസ്ത പ്രവർത്തകർക്കെതിരെ കുറ്റം ചുമത്തി

മുംബൈ: പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. നരേന്ദ്ര ദാഭോൽക്കറെ കൊലപ്പെടുത്തിയ കേസിൽ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സനസ്ത പ്രവർത്തകരായ അഞ്ചുപേർക്കെതിരെ പുണെയിലെ സി.ബി.ഐ കോടതി കുറ്റംചുമത്തി.

കൊലപാതകം, ഗൂഢാലോചന എന്നിവക്ക് ഐ.പി.സി പ്രകാരവും ഭീകരവാദ പ്രവർത്തനത്തിന് യു.എ.പി.എയിലെ 16 ആം വകുപ്പും ആയുധ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രത്യേക ജഡ്ജി എസ്.ആർ നവന്ദർ കുറ്റം ചുമത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!