ആദ്യ ഹിന്ദുമത പി.ജി കോഴ്സ് ബനാറസിൽ

ആദ്യ ഹിന്ദുമത പി.ജി കോഴ്സ് ബനാറസിൽ

ഡൽഹി: പൗരാണിക യുദ്ധമുറകളും തന്ത്രങ്ങളും സൈന്യത്തിലെ വനിതാ പ്രാധാന്യവും മറ്റും സിലബസാക്കി രാജ്യത്തെ ആദ്യ ഹിന്ദുമത ബിരുദാനന്തര ബിരുദ കോഴ്സുമായി ബനാറസ് സർവകലാശാല.ആദ്യ ബാച്ചിൽ 40 കുട്ടികളെ പ്രവേശിപ്പിക്കും.വേദസാഹിത്യങ്ങളിലെ സൈനിക മുറകളും യുദ്ധ തന്ത്രങ്ങളും ശത്രുക്കൾ, സംഖ്യങ്ങൾ: നിർവചനം, വനിതാ സേനയുടെ ആശയം, ക്യാമ്പുകളുടെയും കോട്ടകളുടെയും നിർമ്മാണം, യുദ്ധം തുടങ്ങാനുള്ള യഥാർത്ഥ സമയം, വേദി, യുദ്ധ മുറകൾ സൃഷ്‌ടിക്കലും നടപ്പാക്കലും, വിജയത്തിനും തോൽവിക്കും ശേഷമുള്ള തന്ത്രങ്ങൾ തുടങ്ങിയവയാണ് സിലബസിലുള്ളത്.

ചൈന പൗരാണിക സൈനിക മുറകൾ ഇന്നത്തെ സാഹചര്യത്തിലും പ്രയോഗിക്കുന്നുണ്ടെന്ന് സർവകലാശാല പറയുന്നു. രാമായണം, മഹാഭാരതം, പുരാണങ്ങൾ, പാശ്ചാത്യ സംവാദങ്ങൾ, സംസ്കൃതം, ഹിന്ദു പാരമ്പര്യം, സംസ്കാരം, സമൂഹം,ചടങ്ങുകൾ തുടങ്ങിയവയും വിഷയങ്ങളായുണ്ട്. അലിഗഡ് മുസ്ളീം സർവകലാശാലയിൽ ഇസ്ളാമിക പഠനം, ഡൽഹി സർവകാലാശാലയിൽ ബുദ്ധിസം കോഴ്സുകൾ നിലവിലുള്ള സാഹചര്യത്തിലാണ് ബനാറസ് സർവകലാശാല ഹിന്ദു മതപഠനത്തിനും കോഴ്സ് ആരംഭിക്കുന്നത്.

Leave A Reply
error: Content is protected !!