പാലാ ബിഷപ്പിന്റെ പരാമർശം: മതസൗഹാര്‍ദം തകര്‍ക്കരുതെന്ന് സിഎസ്‌ഐ സഭ

പാലാ ബിഷപ്പിന്റെ പരാമർശം: മതസൗഹാര്‍ദം തകര്‍ക്കരുതെന്ന് സിഎസ്‌ഐ സഭ

കോട്ടയം: മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായതായി സിഎസ്‌ഐ സഭ. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സഭ.

കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്താനും സിഎസ്‌ഐ സഭ തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരിക്കും വാര്‍ത്താസമ്മേളനം.

ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

 

Leave A Reply
error: Content is protected !!