അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാറായി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാറായി

അയോധ്യ: അടുത്തവർഷമാദ്യം നടക്കുന്ന യുപി തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണവിഷയമായിമാറുന്ന അയോധ്യയിലെ രാമക്ഷേത്രനിർമാണജോലി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ക്ഷേത്രസമുച്ചയത്തിന്റെ അടിത്തറനിർമാണമാണ് നടക്കുന്നത്. നവംബർ ആദ്യത്തോടെ ഇത് പൂർത്തിയാകുമെന്ന് രാംമന്ദിർ ട്രസ്റ്റ് അറിയിച്ചു.

ക്ഷേത്രനിർമാണസമിതിയുടെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാറായി. ശ്രീകോവിലും അതിനുചുറ്റുമായി ആറു ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്ന ആറു ഉപക്ഷേത്രങ്ങളുമടങ്ങുന്നതാവും സമുച്ചയം. ശ്രീകോവിലിൽ ബാലരാമപ്രതിഷ്ഠ, ഉപക്ഷേത്രങ്ങളിൽ സൂര്യൻ, ഗണേശൻ, വിഷ്ണു, ബ്രഹ്മാവ്, ദുർഗ എന്നീ പ്രതിഷ്ഠകളും. ഹിന്ദുവിശ്വാസപ്രകാരം ശ്രീരാമനെപ്പോലെത്തന്നെ ഈ ദേവീദേവന്മാരുടെ ആരാധനയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് രാമക്ഷേത്രനിർമാണസമിതി അംഗം ഡോ. അനിൽ മിശ്ര വ്യക്തമാക്കി.

Leave A Reply
error: Content is protected !!