എൽഡിഎഫിൽ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ- കാനം രാജേന്ദ്രൻ

എൽഡിഎഫിൽ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ- കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫിൽ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവരാണെന്നും 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കാനം പറഞ്ഞു . തെരെഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിലേക്കുള്ള കേരള കോൺഗ്രസിന്റെ വരവ് വലിയ ഗുണം ചെയ്‌തില്ല. ജോസ് കെ മാണിയുടെ പാലായിലെ തോൽവി അദ്ദേഹത്തിന് ജനപിന്തുണ ഇല്ലാത്തതിനാലാണ് തുടങ്ങിയ വിമർശനങ്ങൾക്ക് കേരള കോൺഗ്രസ് നൽകിയ മറുപടി സിപിഐക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്‌ടമാകുമോ എന്ന ആശങ്കയുണ്ട് പല തവണ തോറ്റവരാണ് തോൽവിയെ കുറിച്ച് പറയുന്നത് എന്നായിരുന്നു വിമർശനം. അതിനുള്ള മറുപടിയാണ് കാനം രാജേന്ദ്രൻ നൽകിയത്.

Leave A Reply
error: Content is protected !!