18നും 45നും ഇടയിൽ പ്രായമുള്ളവര്‍ കോവിഡ് വാക്‌സിൻ സ്വീകരിക്കണം

18നും 45നും ഇടയിൽ പ്രായമുള്ളവര്‍ കോവിഡ് വാക്‌സിൻ സ്വീകരിക്കണം

കാസർഗോഡ്: 18നും 45നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. ജില്ലയിലെ ആകെ രോഗബാധിതരിൽ 53 ശതമാനം 16 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കോവിഡ് ബാധിതരുടെ വിവരങ്ങൾ വിശകലനം ചെയ്തതിൽനിന്ന് വ്യക്തമാകുന്നത്.

പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും കോളേജിൽ പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്നും കളക്ടർ അറിയിച്ചു.

Leave A Reply
error: Content is protected !!