കെ സിയെ കുത്തി യുത്തന്മാർ, ഷാഫിയെ കുത്തി കുഞ്ഞന്മാർ

കെ സിയെ കുത്തി യുത്തന്മാർ, ഷാഫിയെ കുത്തി കുഞ്ഞന്മാർ

ഉമ്മൻ ചാണ്ടിയെയും രമേശ്‌ ചെന്നിത്തലേയെയും വെട്ടി കേരള രാഷ്ട്രീയം പിടിച്ചെടുക്കാൻ നോക്കുന്നതിനിടയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് ഇപ്പോൾ പരാതി നൽകിയിരിക്കുകയാണ്. കെ.സി വേണുഗോപാൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആക്ഷേപം. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കെ.സി. വേണുഗോപാലിനെതിരെ പ്രമേയവും പാസാക്കി കഴിഞ്ഞു.

സംഘടനയെ കൈപ്പിടിയിൽ ഒതുക്കാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

അതേസമയം, വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ദേശിയ നേത്രത്വം മരവിപ്പിച്ചു.. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് നടപടി.

യൂത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്നു എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. താഴെത്തട്ടിലേക്ക് കെ.സി. വേണുഗോപാൽ ഇടപെടുന്നത് അനുചിതമാണെന്നു യുത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടികാട്ടുന്നു.

ഡി.സി.സി പ്രസിഡൻറ് നിയമന വിവാദത്തിൽ സംസ്ഥാന കോൺഗ്രസ് ആടിയുലയുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു . പ്രതിഷേധത്തിനിടെ കേരളത്തിലെ വക്താക്കളുടെ നിയമനം അഖിലേന്ത്യ പ്രസിഡൻറ് ബി.ശ്രീനിവാസ് ഉടൻ ഇടപെട്ട് മരവിപ്പിച്ചെങ്കിലും പ്രതിഷേധം ഇപ്പോളും കേട്ടടങ്ങിയിട്ടില്ല.

ഡി.സി.സി പ്രസിഡൻറ് നിയമനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കെ.സി. വേണുഗോപാലിനെ തന്നെയാണ് ഇക്കാര്യത്തിലും എ, ഐ ഗ്രൂപ്പുകൾ ആരോപണത്തിൻറെ മുൾമുനയിൽ നിർത്തുന്നത്. ഡി.സി.സി പ്രസിഡൻറ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ.സി. വേണുഗോപാൽ തിരുവഞ്ചൂരിൻറെ മകന് നേരിട്ട് നിയമനം നൽകിയതെന്നാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ ആരോപണം.

കേരളത്തിലെ മുഴുവൻ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാൽ അനാവശ്യമായി കൈകടത്തുന്നു എന്ന കടുത്ത പരാതി ശക്തമായി ഉയർത്താനാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിൻറെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും ചുമലിൽ കെട്ടിവച്ച് ഇരുവരെയും ദുർബ്ബലരാക്കാനുള്ള ശ്രമങ്ങളെ സംയുക്തമായി ചെറുക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം.

അതേസമയം പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗം പടയൊരുക്കം തുടങ്ങി . ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് പരാതി നൽകിയിട്ടുണ്ട്.നിയോജക മണ്ഡലം ഭാരവാഹി നിയമനത്തിൽ ഗ്രൂപ്പ് വീതം വെപ്പെ നടത്തി എന്നാണ് പരാതി. ഷാഫിയെ പ്രസിഡൻ്റായി തുടരാൻ അനുവദിക്കരുതെന്നാണ് പരാതികരുടെആവശ്യം.

സംസ്ഥാന ഭാരവാഹികളായ ഒരു വിഭാഗം ആളുകളാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. ഷാഫി ഗ്രൂപ്പ് പ്രസിഡൻ്റായി തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും കത്തിൽ ഇവർ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതം വെപ്പ് നടക്കുന്നു. അർഹതയുള്ളവരെ പുറത്തുനിർത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. ഗ്രൂപ്പ് പ്രസിഡൻ്റായി തുടരാൻ ഷാഫി പറമ്പിലിനെ അനുവദിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും കോൺഗ്രസിലെ തമ്മിതല്ല് പിള്ളേർ ഏറ്റെടുത്തിട്ടുണ്ടെന്ന് ചുരുക്കം.

Video Link

https://youtu.be/_0B63OPxCD4

Leave A Reply
error: Content is protected !!