മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പാലക്കാട്കോവിഡ് കാലത്തെ അടച്ചുപൂട്ടലിനു ശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പണിപൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍, ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ നല്ല പുരോഗതി നേടാന്‍ ആയെങ്കിലും കാലാനുസൃതമായ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ യജ്ഞം ആരംഭിച്ചത്. അക്കാദമിക തലത്തില്‍ മികവിന്റെ കേന്ദ്രങ്ങളായപ്പോഴും പശ്ചാത്തല സൗകര്യ ത്തിന്റെ കാര്യത്തില്‍ പല സ്‌കൂളുകളും ഏറെ പിറകിലായിരുന്നു.

കിഫ്ബിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കി ആണ് സ്‌കൂളുകള്‍ നവീകരിക്കുന്നത്. അടിസ്ഥാനസൗകര്യ ത്തോടൊപ്പം അക്കാദമിക നിലവാരം വര്‍ധിപ്പിക്കാനായി അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കിവരുന്നതായി അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!