വയനാട് ജില്ലയിൽ 296 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയിൽ 296 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥിരീകരിച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 296 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു. 960 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.27 ആ​ണ്. ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.രോഗം സ്ഥിരീകരിച്ചതിൽ 294 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈറസ് ബാ​ധ. ര​ണ്ട് പേ​രു​ടെ ഉ​റ​വി​ടം അവ്യക്തമാണ്

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,08,631 ആ​യി. 99,531 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 8,380 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 6,865 പേ​ർ വീ​ടു​ക​ളി​ലാ​ണ് നിരീക്ഷണത്തിൽ ക​ഴി​യു​ന്ന​ത്. ​ജില്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചുതാന് ഇക്കാര്യം.

 

Leave A Reply
error: Content is protected !!