ടോമിന്‍ തച്ചങ്കരിക്ക് എതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടര്‍ അന്വേഷണം ആകാമെന്ന് ഹൈക്കോടതി

ടോമിന്‍ തച്ചങ്കരിക്ക് എതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടര്‍ അന്വേഷണം ആകാമെന്ന് ഹൈക്കോടതി

കൊച്ചി: ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടര്‍ അന്വേഷണം ആകാം എന്ന് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്ബാദന കേസിലാണ് നടപടി.

സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഒമ്ബത് വര്‍ഷം മുമ്ബ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ടോമിന്‍ തച്ചങ്കരി നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ തുടര്‍ അന്വേഷണം പ്രഖാപിച്ചത്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാകപ്പിഴകള്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി.

Leave A Reply
error: Content is protected !!