കുറഞ്ഞ വിലക്ക് ആശ്വാസമേകാൻ തണൽ മാ​ന​ന്ത​വാ​ടി​യിലും

കുറഞ്ഞ വിലക്ക് ആശ്വാസമേകാൻ തണൽ മാ​ന​ന്ത​വാ​ടി​യിലും

മാ​ന​ന്ത​വാ​ടി: ദ​യ റീ ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ത​ണ​ൽ ഫാ​ർ​മ​സി മാ​ന​ന്ത​വാ​ടി​യി​ൽ പ്രവർത്തനം ആരംഭിക്കും. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി വ​ട​ക​ര ത​ണ​ലി​ന് കീ​ഴി​ലാണ് ഇതിന്റെ പ്രവർത്തനം. ഈ ​മാ​സം 17 മു​തലാണ് പ്രവർത്തനം ആരംഭിക്കുക.

മാ​ന​ന്ത​വാ​ടി താ​ഴ​യ​ങ്ങാ​ടി റോ​ഡി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം 17 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സി.​കെ. ര​ത്ന​വ​ല്ലി ചടങ്ങിൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

 

Leave A Reply
error: Content is protected !!