അയൽവാസിയെ ക്രിസ്തു മതത്തിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമം; മധ്യവയസ്‌കൻ പിടിയിൽ

അയൽവാസിയെ ക്രിസ്തു മതത്തിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമം; മധ്യവയസ്‌കൻ പിടിയിൽ

സാമ്പത്തിക സഹായം വാഗദാനം ചെയ്ത് അയൽവാസിയെ ക്രിസ്തു മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചതിന് മധ്യവയസ്‌കൻ പിടിയിലായി. അയൽവാസി സച്ചിൻദേവിന്റെ പരാതിയിൽ ബല്ല്യ ജില്ലയിലെ ആശിഷ് ജോണാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. 2020 ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ മൂന്ന്, അഞ്ച് സെക്ഷനുകൾ പ്രകാരം ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് ഈ 40 കാരൻ അറസ്റ്റിലായത്.

തനിക്ക് നിരന്തര തലവേദന ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഒരു മാസം മുമ്പ് മദ്യം നൽകിയെന്നും അത് ഫലിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ അസുഖം മാറാൻ ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് അയൽവാസിയുടെ ആരോപണം. കച്ചവടം തുടങ്ങാൻ 12,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത ജോൺ ചില പുസ്തകങ്ങൾ നൽകിയെന്നും പരാതിക്കാരൻ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും തലവേദനയെ കുറിച്ച് പറഞ്ഞപ്പോൾ ചർച്ചിലേക്ക് കൂടെ ചെല്ലാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!