കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ വീടുകൾ നഷ്ടമായി

കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ വീടുകൾ നഷ്ടമായി

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടു​ക​ൾ ത​ക​ർ​ത്തു. ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​ന്പാ​ടി ടാ​ൻ​ടി എ​സ്റ്റേ​റ്റ് നാ​ലാം ഡി​വി​ഷ​നി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ, മ​രു​ത​മു​ത്തു, പേ​ച്ചാ​യ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ത്ത​ത്.
മൂ​ന്ന് ആ​ന​ക​ളാ​ണ് വീ​ടു​ക​ൾ ആ​ക്ര​മി​ച്ച​ത്. വനം വകുപ്പ് ജനങ്ങൾക്ക് നേരെ കണ്ണടക്കുന്നതായാണ് ആരോപണം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ അ​യ​ൽ വീ​ടു​ക​ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ചേ​ര​ന്പാ​ടി മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

 

Leave A Reply
error: Content is protected !!