സിലബസില്‍ രാമായണം ഉള്‍പ്പെടുത്തിയ സംഭവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ്

സിലബസില്‍ രാമായണം ഉള്‍പ്പെടുത്തിയ സംഭവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ്

എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ സിലബസില്‍ രാമായണം ഉള്‍പ്പെടുത്തിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിമർശനവുമായി കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ്. രാമായണവും മഹാഭാരതവും സിലബസില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഖുറാനും ബൈബിളും ഗുരു ഗ്രാന്ത് സാഹിബും ഉള്‍പ്പെടുത്തി കൂടായെന്ന് ഭോപ്പാല്‍ എംഎല്‍എ ചോദിച്ചു.

ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്. എന്നാല്‍ ബിജെപി ശ്രമിക്കുന്നത് ‘സെലക്ടീവ് സെക്കുലറി’സത്തിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് എഞ്ചിനീയറിംഗ് സിലബസില്‍ മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നിവ ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യസ വകുപ്പ് തീരുമാനം എടുത്തത്.

Leave A Reply
error: Content is protected !!