കു​ട്ട​മം​ഗ​ലം ഗ്രാ​മി​ക വാ​യ​ന​ശാ​ലയിൽ ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണം

കു​ട്ട​മം​ഗ​ലം ഗ്രാ​മി​ക വാ​യ​ന​ശാ​ലയിൽ ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണം

മു​ട്ടി​ൽ: ഗ്ര​ന്ഥ​ശാ​ല ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കു​ട്ട​മം​ഗ​ലം ഗ്രാ​മി​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ച​ന്ദ്രി​ക കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി പരിപാടിക്ക് തുടക്കം കുറിച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എ.​കെ. മ​ത്താ​യി ഗ്ര​ന്ഥ​ശാ​ല​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഗ്രാ​മി​ക കു​ട്ട​മം​ഗ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ൾ ഗ​ഫൂ​ർ ചടങ്ങിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ത്വ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തം​ഗം ബി. ​ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​കെ. ബി​ജു​ജ​ൻ അ​ക്ഷ​ര​ദീ​പം തെ​ളി​ച്ചു. ഷാ​ന​വാ​സ് ഓ​ണാ​ട്ട് , എ​ൻ.​സി. സാ​ജി​ദ്, എ.​എം. മു​ഹ​മ്മ​ദ് കെ. ​അ​സ്ഗ​റ​ലി ഖാ​ൻ, കെ.​കെ. ദി​വാ​ക​ര​ൻ, കെ.​കെ. സ​ലീം, വി.​പി. അ​ഷ്റ​ഫ്, സി. ​സു​നീ​റ,, കെ. ​നി​സാ​ർ, ന​ദീ​റ മു​ജീ​ബ്, തു​ട​ങ്ങി​യ​വ​ർസംസാരിച്ചു.

Leave A Reply
error: Content is protected !!