“ഇ​മ്മി​ണി ബ​ല്ല്യ മ​മ്മു​ക്ക – ക​ട്ട ഫാ​ൻ​സ് ക​ഥ’ ചിത്രീകരണം ആരംഭിക്കും

“ഇ​മ്മി​ണി ബ​ല്ല്യ മ​മ്മു​ക്ക – ക​ട്ട ഫാ​ൻ​സ് ക​ഥ’ ചിത്രീകരണം ആരംഭിക്കും

കോ​ഴി​ക്കോ​ട്: മമ്മൂട്ടി ഫാൻസിന്റെ കഥ പറയുന്ന “ഇ​മ്മി​ണി ബ​ല്ല്യ മ​മ്മു​ക്ക – ക​ട്ട ഫാ​ൻ​സ് ക​ഥ’​യു​ടെ ചി​ത്രീ​ക​ര​ണ വി​ള​ക്ക് തെ​ളി​ക്ക​ൽ ക​ണ്ണൂ​ർ വൃ​ന്ദാ​വ​ൻ ഹാ​ളി​ൽ ന​ട​ന്നു. ക​ബീ​ർ ആ​മേ​രിയാണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നത്. ​ണ്ണൂ​രി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കുമെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തി.

ചിത്രീകരണ ഉൽഘാടനം ചെ​യ​ർ മ​ഡാ​ക്ക് മ​ല​ബാ​ർ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ വി​ള​ക്കു കൊ​ളു​ത്തി. ന​വീ​ൻ പ​ന​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സം​വി​ധാ​യ​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ബീ​ർ ആ​മേ​രി, അ​സാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഷി​ജു ദാ​മോ​ദ​ർ, സി. ​ഷു​ബ, കെ. ​റാ​ഷി​ദ്, സി.​പി. രാ​ജീ​വ​ൻ, സ​ത്യ​ൻ കോ​റോ​ത്ത്, ഹേ​മ​ല​ത, സു​രേ​ഷ് ചാ​ലാ​ട്, മ​നോ​ജ്, പ്ര​തീ​പ​ൻ, ശ്രീ​ജി​ഷ രാ​ജ​ൻ, ചൈ​ത്ര തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Reply
error: Content is protected !!