രാജ്യത്തെ ആസ്തിയിലേറെയും അതിസമ്പന്നരുടെ കയ്യിലെന്ന് കോൺഗ്രസ്

രാജ്യത്തെ ആസ്തിയിലേറെയും അതിസമ്പന്നരുടെ കയ്യിലെന്ന് കോൺഗ്രസ്

അതിസമ്പന്നന്മാരായ 10 ശതമാനം ആളുകളുടെ കൈയിലാണ് രാജ്യത്തെ പകുതിയില്‍ അധികം ആസ്തികളും. പണക്കാരനും പാവപ്പെട്ടവനും തമ്മിലെ അന്തരം ഏറ്റവും അധികമുള്ളത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. അന്തരം കുറവ് ജമ്മുകശ്മീരിലും. കൈയടിക്കൂ, ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ വലിയ അന്തരം തുറന്നുകാട്ടുന്നതാണ് നാഷനല്‍ സാംപിള്‍ സര്‍വേ. 2019 ജനുവരി മുതല്‍ ഡിംസബര്‍വരെയാണ് വിവരശേഖരണം നടന്നത്. രാജ്യത്തെ അതിസമ്പന്നന്മാരായ 10 ശതമാനം ആളുകളുടെ കൈയിലാണ് രാജ്യത്തെ 50 ശതമാനം ആസ്തിയും. വീട്, ഭൂമി, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, നിക്ഷേപം, വാഹനങ്ങള്‍ എന്നിവ ഇതില്‍പ്പെടും. നഗരങ്ങളിലെ 55.7 ശതമാനം സമ്പത്തും 10 ശതമാനം പേരുടെ കൈകളില്‍. ഗ്രാമങ്ങളിലാകട്ടെ സമ്പത്തിന്‍റെ 50.8 ശതമാനവും. ഗ്രാമീണമേഖലയില്‍ ആകെ ആസ്തിമൂല്യം 274.6 ലക്ഷം കോടിയാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 139.6 ലക്ഷം കോടിയുടെ ആസ്തി അതിസമ്പന്നരുടെ പക്കലാണ്.

Leave A Reply
error: Content is protected !!