യുവതിയെ മദ്യം കലര്‍ന്ന ജ്യൂസ് നൽകി മയക്കിയശേഷം പീഡിപ്പിച്ചു; സഹപ്രവർത്തകർ അറസ്റ്റിൽ

യുവതിയെ മദ്യം കലര്‍ന്ന ജ്യൂസ് നൽകി മയക്കിയശേഷം പീഡിപ്പിച്ചു; സഹപ്രവർത്തകർ അറസ്റ്റിൽ

പെരിന്തല്‍മണ്ണ: യുവതിയെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചുവരുത്തി മദ്യം കലര്‍ന്ന ജ്യൂസ് നൽകി മയക്കിയശേഷം പീഡിപ്പിച്ചു. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

പെരിന്തല്‍മണ്ണ നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ കൂടെ ജോലിചെയ്യുന്ന യുവതിയാണ് പീഡനത്തിനിരയായത്. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് യുവതിയെ ക്ഷണിച്ചുവരുത്തി മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. തുടർന്ന് മയക്കിക്കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാം പ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നു.

പോലിസ് ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍നിന്ന് ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!