‘കടുപ്പിക്കും..’; ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്

‘കടുപ്പിക്കും..’; ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്

ഡൽഹി: പുതിയ രാഷ്ട്രീയതന്ത്രങ്ങള്‍ പയറ്റാൻ ഒരുങ്ങി കോണ്‍ഗ്രസ്. ഭാവിയില്‍ പാര്‍ട്ടി എടുക്കേണ്ട രാഷ്ട്രീയകാഴ്ച്ചപ്പാടിന്റെ നവീകരണം ലക്ഷ്യം വെച്ചാണ് എഐസിസി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് അധ്യക്ഷനായ എഐസിസി പാനലാണ് ഇത് സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ നല്കിയത്. നാണയപ്പെരുപ്പം, കാര്‍ഷികനിയമങ്ങള്‍, ദുര്‍ബ്ബലമായ സാമ്പത്തിക മേഖല, തുടങ്ങീ സുപ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ ഇനിയും പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നാണ് വിലയിരുത്തല്‍.

ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധങ്ങളുടെ രീതികള്‍ മാറ്റാന്‍ ആണ് ഇപ്പോൾ ആലോചിക്കുന്നത്.കോണ്‍ഗ്രസ് കൂടുതല്‍ ജനകീയ പൊതുപ്രതിഷേധ പരിപാടികള്‍ നടത്തണമെന്നും പാര്‍ട്ടി അത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെല്ലണമെന്നുമാണ് ഇത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കൾ അഭിപ്രായം പ്രകടിപ്പിച്ചത്.

Leave A Reply
error: Content is protected !!