ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തിലും ഇനി സർ വിളിയില്ല

ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തിലും ഇനി സർ വിളിയില്ല

രാ​ജ​പു​രം: സാ​ര്‍ വി​ളി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തും. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കി വരുന്നത്. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സാ​ര്‍ വി​ളി ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​ഞ്ഞ ആ​ഴ്ച തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​നാ​ണ് ഇ​ന്ന​ലെ ചേ​ര്‍​ന്ന ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സാ​ര്‍ വി​ളി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം മു​ന്നോ​ട്ട് വെ​ച്ച​ത്. നി​ര്‍​ദേ​ശ​ത്തെ അം​ഗ​ങ്ങ​ളെ​ല്ലാം സ്വാ​ഗ​തം ചെ​യ്തു. ജി​ല്ല​യി​ല്‍ സാ​ര്‍ വി​ളി ഔ​ദ്യോ​ഗി​ക​മാ​യി ഒ​ഴി​വാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്താ​ണ് ക​ള്ളാ​ര്‍.

 

Leave A Reply
error: Content is protected !!