ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും നേർക്ക് നേർ

ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും നേർക്ക് നേർ

ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിയെ എതിരിടും. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കാനായാല്‍ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിക്കാം. ഉച്ചക്ക് 3 മണിക്കാണ് മത്സരം.

യുവതാരങ്ങളുമായാണ് ബെംഗളൂരു എഫ് സി ഡ്യൂറണ്ട് കപ്പിന് ഇറങ്ങുന്നത്. മലയാളി താരങ്ങളായ ലിയോണ്‍ അഗസ്റ്റിനും ഷാരോണും ബെംഗളൂരു സ്ക്വാഡില്‍ ഉണ്ട്‌. ബെംഗളൂരു എഫ് സിയുടെ ടൂര്‍ണമെന്റിലെ ആദ്യ മത്സരമാകും ഇത്.

 

Leave A Reply
error: Content is protected !!