കെപി അനില്‍കുമാര്‍ വഞ്ചകന്‍; ഇപ്പോഴെങ്കിലും ഇറങ്ങിപ്പോയതു നന്നായി

കെപി അനില്‍കുമാര്‍ വഞ്ചകന്‍; ഇപ്പോഴെങ്കിലും ഇറങ്ങിപ്പോയതു നന്നായി

നാല്‍പത്തി മൂന്നുകൊല്ലം കോണ്‍ഗ്രസിനൊപ്പം നടന്നു എന്ന് കെപി അനില്‍കുമാര്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് പറയേണ്ടതെന്താണ്. 43 കൊല്ലം ഒരു കമ്മ്യൂണിസ്റ്റുകാരനെ കെപിസിസി തീറ്റിപ്പോറ്റി എന്നല്ലേ? ഇങ്ങനെ കുറേ ആള്‍ക്കെരെ കോണ്‍ഗ്രസ് വളര്‍ത്തി വലുതാക്കി അവരൊക്കെ കോണ്‍ഗ്രസിലെ സ്വാതന്ത്ര്യം നുകര്‍ന്ന് കൊഴുത്തു ശേഷം അധികാരം മോഹിച്ച പലയിടത്തും ചേക്കേറി. അങ്ങനെ എത്രപേരെ കോണ്‍ഗ്രസ് കണ്ടു. വാലാട്ടിപ്പക്ഷിയെപ്പോലെയാണിവര്‍, പോകുമ്പോള്‍ അവര്‍ കരുതുന്നത് അവരില്ലെങ്കില്‍ കോണ്‍ഗ്രസ് നശിച്ചുപോകുമെന്നാണ്. എത്രപേര്‍ ഇങ്ങനെ പോയി. എന്നിട്ടവരെല്ലാം എന്തായി ഇതൊക്കെ അനില്‍കുമാര്‍ ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും. കേരളത്തിലും കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പറയുന്ന ഇയാളെയാണല്ലോ ഇത്രയും നാള്‍ കോണ്‍ഗ്രസുകാരനെന്നു വിളിച്ചതും കെപിസിസി ജനറല്‍ സെക്രട്ടറിയാക്കി ഇരുത്തിയിരുന്നതും. കിട്ടേണ്ടതുമുഴുവന്‍ കൈപ്പറ്റിയശേഷം കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ ഇയാള്‍ക്കെന്തവകാശമാണുള്ളത്. അനില്‍ കുമാറിന് സിപിഎമ്മില്‍ ചേരണമെങ്കില്‍ അത് നേരത്തേതന്നെ ആയിക്കൂടായിരുന്നോ. സഖാവാകണമെന്ന ആഗ്രഹവും പേറി കോണ്‍ഗ്രസിന് ഒരു ബാധ്യത ആവേണ്ട ആവശ്യമുണ്ടായിരുന്നോ. ഇപ്പോഴെങ്കിലും നിങ്ങള്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ അല്ലായെന്ന് തെളിയിച്ചുതന്നതിന് നന്ദി. നിങ്ങള്‍ ആരോപിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ കോണ്‍ഗ്രസിലില്ല. എന്നാല്‍ ഗ്രൂപ്പുകളിയുടേയും മറ്റും വിളനിലമായിരുന്ന സമയത്ത് നിങ്ങള്‍ ഗ്രൂപ്പ് നേതാക്കന്മാരുടെ കാലു പിടിച്ചും പെട്ടി ചുമന്നും സ്ഥാനമാനങ്ങള്‍ കൈക്കലാക്കി സുഖിച്ചു. നിങ്ങള്‍ക്ക് അധികാരം ലഭിക്കാത്തതുകൊണ്ട് കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും നിങ്ങള്‍ക്ക് കൂട്ടിക്കൊടുപ്പുകാരായി. നിങ്ങളെ ഡിസിസി പ്രസിഡന്റാക്കാതിരുന്നതിനു കാരണം നിങ്ങള്‍ തിരക്കാത്തതെന്തേ? കെപി അനില്‍കുമാറിന്റെ പേര് ഒരാള്‍ പോലും നിര്‍ദേശിച്ചില്ല എന്ന കാര്യം നിങ്ങള്‍ അറിഞ്ഞില്ലേ? കെ പി അനില്‍ കുമാര്‍ ഡിസിസി പ്രസിഡന്റാകണം എന്നത് നിങ്ങളുടെ മാത്രം ആവശ്യമായിരുന്നു.

എന്തായാലും നിങ്ങള്‍ ഇപ്പോഴെങ്കിലും തനിനിറം കാട്ടിയത് നന്നായി, അല്ലായിരുനെങ്ങിൽ നിങ്ങളെപ്പോലൊരു അധികാരമോഹിയെ എഐസിസിയിലും പ്രേതിഷ്ഠിക്കേണ്ടിവരുമായിരുന്നു. ആ ഗതികേട് കോണ്‍ഗ്രസിനുണ്ടായില്ല. കപ്പിത്താനുപോലും രക്ഷയില്ലാതെ ആടിയുലയുന്ന കപ്പലിലേക്കാണല്ലോ നിങ്ങള്‍ ഓടിക്കയറിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നെങ്കില്‍ നിങ്ങള്‍ ഉറപ്പായും താമരവിരിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നു എന്ന കാര്യം ഉറപ്പാണ്. കെ പി അനില്‍കുമാറിനെപ്പോലെയുള്ള പുഴുക്കുത്തുകള്‍ ഇനിയുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവരെയും കൂടെ നിങ്ങളുടെ കൂടെക്കൂട്ടി കോണ്‍ഗ്രസിനെ രക്ഷിക്കൂ. ഗ്രൂപ്പുകളിയില്‍ നിന്ന് കോണ്‍ഗ്രസ് മുക്തമാകുമ്പോള്‍ നിങ്ങളെപ്പോലെയുള്ളവര്‍ക്ക് നിലനില്‍പുണ്ടാവില്ല. കാരണം നിങ്ങളെപ്പോലെയുള്ളവര്‍ നിലനില്‍ക്കുന്നത് എപ്പോഴും നേതാക്കളെ സുഖിപ്പിച്ചും പെട്ടിപിടിച്ചുമൊക്കെത്തന്നെയാണ് എന്നത് ആര്‍ക്കാണ് അറിയാത്തത്. നിങ്ങളെപ്പോലെയുള്ള അധികാരമോഹികള്‍ ഒഴിഞ്ഞുപോകുന്നത് കോണ്‍ഗ്രസിന് നല്ലതുതന്നെ. കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്ന് കേട്ട് നിങ്ങള്‍ വിരണ്ടോടിയതാവാനാണ് സാധ്യത. കാരണം സ്തിപാഠകനായി ഇനിയും കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാനാവില്ല എന്ന സത്യം നിങ്ങള്‍ മനസിലാക്കി.

Leave A Reply
error: Content is protected !!