വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന പട്ടയമേള എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന പട്ടയമേള എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള ജില്ലാതല പട്ടയമേളയോടനുബന്ധിച്ച് വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന പട്ടയമേള എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്കിൽ കേരള ഭൂപതിവ് ചട്ടപ്രകാരം 47 പേർക്കും ക്രയവിക്രയ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ 32 പേർക്കും മിച്ചഭൂമി വിഭാഗത്തിൽ 32 പേർക്കുമാണ് പട്ടയം നൽകുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷയായി.

വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, മുൻ എം.എൽ.എ എം കുമാരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.ദാമോദരൻ, എം.പി ജോസഫ്, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എ.സി.എ ലത്തീഫ്, എം.ഷാജി, പ്രിൻസ് ജോസഫ്, കെ.എം.ജോസഫ്, കെ.സി.മുഹമ്മദ്കുഞ്ഞി, കെ.ടി.സ്‌കറിയ, കൂലേരി രാഘവൻ, പി.ടി.നന്ദകുമാർ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി സ്വാഗതവും തഹസിൽദാർ ഭൂരേഖ സൈജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!