അനില്‍കുമാറിന്‍റെ കൊഴിഞ്ഞുപോക്കില്‍ പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും; മൗനം സംസ്ഥാന നേതൃത്വത്തിനുള്ള പരോക്ഷ മറുപടിയോ?

അനില്‍കുമാറിന്‍റെ കൊഴിഞ്ഞുപോക്കില്‍ പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും; മൗനം സംസ്ഥാന നേതൃത്വത്തിനുള്ള പരോക്ഷ മറുപടിയോ?

കോട്ടയം: കെ പി അനില്‍കുമാറിന്‍റെ കൊഴിഞ്ഞുപോക്കില്‍ പ്രതികരിക്കാതെ മുതിർന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും.  മൗനം സംസ്ഥാന നേതൃത്വത്തിനുള്ള പരോക്ഷ മറുപടിയാണോ എന്നതാണ് ഇപ്പോൾ പൊതുവിലുള്ള വിലയിരുത്തൽ.

സംഭവത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പലതവണ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചെങ്കിലും അനില്‍കുമാര്‍ വിഷയത്തില്‍ പ്രതികരണത്തിനു നില്‍ക്കാതെ പോകുന്ന രീതിയാണ് അദ്ദേഹം തുടരുന്നത്. അനില്‍കുമാര്‍ പാര്‍ട്ടിവിട്ടു സിപിഎം പാളയത്തില്‍ എത്തിയ സംഭവത്തില്‍ കൊണ്ടുപിടിച്ച അഭിപ്രായ പ്രകടനങ്ങള്‍ നടക്കുന്പോഴും മൗനം പാലിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട് രാഷ്‌ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

അതേസമയം സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ. മുരളീധരനും അടക്കമുള്ളവര്‍ അനില്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തുവന്നു.

ഇന്നു മാധ്യമങ്ങളോടു പ്രതികരിച്ച ബെന്നി ബഹ്‌നാന്‍ പരോക്ഷമായി നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതും. ആളുകള്‍ പാര്‍ട്ടിവിട്ടു പോകുന്നതു നിസാര കാര്യമല്ലെന്നും നേതൃത്വം ഗൗരവതരമായി കൈകാര്യം ചെയ്യണമെന്നുമായിരുന്നു ബെന്നിയുടെ പ്രതികരണം.

പുതിയ കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിച്ചതുമുതല്‍ എ,ഐ ഗ്രൂപ്പുകള്‍ നീരസത്തിലാണ്. ഡിസിസി പ്രസിഡന്‍റ്മാരെ പ്രഖ്യാപിച്ചതോടെ അതു പരസ്യമായ പോരിലേക്കും എത്തിയിരുന്നു.

Leave A Reply
error: Content is protected !!