ആരോഗ്യത്തിനായി വാസ്‌തു !

ആരോഗ്യത്തിനായി വാസ്‌തു !

ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരത്തിൽ വസിക്കുന്നു. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള ചുറ്റുപാടിൽ ഉണ്ടാവുന്നു. ആരോഗ്യമുള്ള ചുറ്റുപാടാണ് നിങ്ങളുടെ വീടും ജോലി സ്ഥലവും .ഇവിടെയാണ് വാസ്തുശാസ്ത്രത്തിലെ പ്രാധാന്യവും .വാസ്തു ശാസ്ത്ര തത്വം നിങ്ങളെ സന്തുലനപ്പെടുത്തുവാനും ആത്മാവിൽ സ്ഥിരം ആക്കാനും സഹായിക്കുന്നു .
അതായത് ആരോഗ്യം എന്നാൽ വെറും ശാരീരികക്ഷമത എന്ന് മാത്രമല്ല അതിനേക്കാൾ  പ്രധാനമായി മാനുഷിക ക്ഷമത കൂടി ഉൾപ്പെട്ടതാണ്. ഞാൻ ആരോഗ്യവാനാണ് എന്നാൽ എനിക്ക് ജീവിക്കാൻ  താല്പര്യമില്ല എന്ന് ആരോഗ്യമുള്ള ഒരാൾക്കും പറയാൻ സാധിക്കുകയില്ല. കാരണം ജീവിതത്തിലെ ഉന്മേഷമാണ് ആരോഗ്യത്തെ സൂചിപ്പിക്കുന്നത്. വാസ്തുശാസ്ത്രത്തിൽ നിങ്ങൾക്കും ആരോഗ്യമുള്ള ശരീരവും മനസ്സും എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കുന്നു. മാനസിക-ശാരീരിക ആരോഗ്യത്തിനായി വാസ്തുശാസ്ത്രത്തിൽ അടിസ്ഥാനതത്വങ്ങൾ ഉണ്ട്. ഇവ പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് സമ്പന്നനാകാം .

 

ചില വാസ്തു നിർദ്ദേശങ്ങൾ നമുക്ക് പരിശോധിക്കാം.

 

1- സൂര്യപ്രകാശം ആരോഗ്യത്തിൻറെ  ചവിട്ടുപടി.
 
കിഴക്ക് ദിശയാണ് പ്രാണിക്  ഊർജ്ജത്തിന്റെ അഥവാ ജീവോർജ്ജത്തിൻറെ ഉറവിടം . അതിനാൽ നിങ്ങളുടെ വീട്ടിലും ജോലിസ്ഥലത്തും കിഴക്ക് ദിശ വളരെ തുറസ്സായിരിക്കണം .രാവിലെ കിഴക്ക്  ദിശയിലുള്ള വാതിലുകളും ജനാലകളും തുറന്നിടുക.

 

രാത്രിയിൽ എല്ലാ ചെടികളും കാർബൺഡയോക്സൈഡ് പുറംതള്ളുന്നു. സൂര്യപ്രകാശവുമില്ല . അതിനാൽ രാത്രിയിൽ എല്ലാ വാതിലുകളും ജനവാതിലുകളൂം അടച്ചിടുക.

 

 2-  നല്ല ഉറക്കം , നല്ല ആരോഗ്യം
 
നല്ല ഉറക്കം എന്നാൽ നല്ല ആരോഗ്യം എന്ന അർത്ഥം. കിടക്കയിൽ  ഉറങ്ങുമ്പോൾ കിഴക്ക് അല്ലെങ്കിൽ തെക്ക് ദിശയിലേക്ക് ശിരസ്സ് വരും വിധം കിടക്കുക .വാതപ്രകൃതം ,കഫ പ്രകൃതമുള്ളവർ ഇടതുവശം ചരിഞ്ഞു കിടക്കുക .ഉറങ്ങുമ്പോൾ വടക്കോട്ട് തലവെക്കാതിരിക്കുക .തെക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലേയ്ക്ക് തന്നെ തലവെച്ച് കിടക്കുക .ഇത് നല്ല ഉറക്കത്തിനും വിശ്രമത്തിനും  നല്ല ആരോഗ്യം ലഭിക്കാനും സഹായിക്കും .

 

ഹൃദയം തലച്ചോറ് തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തിനായി സാധനങ്ങൾ സൂക്ഷിച്ചു വെക്കാവുന്ന അറകളില്ലാത്ത മരക്കട്ടിൽ ഉപയോഗിക്കുക. ലോഹക്കട്ടിലുകൾ വർജ്ജിക്കുക .

 

3 –ശരിയായ പാചകം ; സ്വാസ്ഥം

 

പാചകം ചെയ്യുന്നത് കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശക്ക് അഭിമുഖമായിരിക്കണം . വടക്കും കിഴക്കും ഉറവിട ദിശകളാണ് . ആരോഗ്യത്തിൻറെ രഹസ്യം പ്രാണിക് ഊർജ്ജമാണ് അഥവാ ജീവോർജ്ജം .ആയുർവ്വേദം പറയുന്നത് പ്രാണ കൂടുതലുള്ള അഥവാ സ്വസ്തിക  ഭക്ഷണം കഴിക്കുവാനാണ് .പച്ചക്കറികൾ ഇലവർഗ്ഗങ്ങൾ പഴങ്ങൾ അണ്ടിപ്പരിപ്പുകൾ മുതലായവയാണ്‌ സ്വസ്തിക ഭക്ഷണങ്ങൾ .

 

 

പാചകം ജീവോർജ്ജത്തെ ഉൽപ്പാദിപ്പിക്കുവാനുള്ള ഒരു കലയാണ് . അതിനാൽ പ്രാർത്ഥനാനിർഭരമായ മനസ്സോടെ കിഴക്ക് ദിശക്ക് അഭിമുഖമായി നിന്ന് വേണം പാചകം ചെയ്യുവാൻ . കോപാവേശത്തോടെ ചായ ഉണ്ടാക്കിയാൽ ആ ചായ എങ്ങിനെയിരിക്കും ? നിങ്ങളുടെ മനസ്സിൻറെ അവസ്ഥ അതേപോലെതന്നെ നിങ്ങൾ പാചകം ചെയ്യുന്ന ഭക്ഷണത്തിലും പ്രതിഫലിക്കും . അതുകൊണ്ട് ശാന്തമായ മനസ്സോടെ സ്നേഹത്തോടെയുള്ള  ഭക്ഷണ പാചകം അത്യന്താപേക്ഷിതമാണ് .
തെക്ക് ,തെക്ക് പടിഞ്ഞാറ് എന്നീ ദിശകൾക്ക് അഭിമുഖമായി പാചകം ആഹാരം പാനീയം എന്നിവ വർജ്ജിക്കുക.

 

4 – ഊർജ്ജം സ്വതന്ത്രമായി ഒഴുകട്ടെ .ആരോഗ്യം ശക്തമാവട്ടെ
ബ്രഹ്മസ്ഥാനം അഥവാ വീടിൻറെ  നടുത്തളം ശൂന്യമായിരിക്കണം .കനമേറിയ ഫർണ്ണിച്ചറുകൾകൊണ്ട് അവിടംനിറക്കാതിരിക്കുക .കാരണം വീടിന്റെ നടുത്തളം ആകാശതത്വത്തിന്റെ ഇടമാണ് .അവിടം ഊർജ്ജത്തിന്റെ സ്വതന്ത്ര സഞ്ചാരത്തിനായി  ശൂന്യമായിരിക്കണം .ഫർണിച്ചർ മുതലായവ ഉർജ്ജത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഊർജ്ജം നിശ്ചലമാവുകയും ചെയ്യും .ഇത് അനാരോഗ്യത്തിന് കാരണമാകും .അതിനാൽ നമ്മുടെ പ്രിയ ഗൃഹത്തിന്റെ ഊർജ്ജം സ്വതന്ത്രമായി ഒഴുകട്ടെ .ഇതിനായി ബ്രഹ്മസ്ഥാനം ശൂന്യമായി ഒഴിച്ചിടുക .

 

5 – നല്ലആരോഗ്യത്തിനായി പടികൾ .
പട്ടികൾ വീടിന്റെ പ്രധാനഘടകമാണ് .ഇവയ്ക്ക് ആരോഗ്യത്തിൽ നല്ല പങ്കുണ്ടെന്നു അറിയുക .
വീടിന്റെ നടുത്തളത്തിൽ പടികൾ പാടില്ല .ഇത് വലിയ അനാരോഗ്യം വിളിച്ചുവരുത്തും .
വടക്കു കിഴക്കേ മൂലയിൽ പടികൾ വന്നാൽ ആരോഗ്യസംബന്ധിയായ പ്രശ്‌നങ്ങളുണ്ടാകും.
വീട്ടിലെ ചെറിയ കുട്ടികളുടെ വളർച്ചയെ ബാധിക്കും.
പടിക്കെട്ടുകളുടെ ആവശ്യമുണ്ടെങ്കിൽ അവ വശങ്ങളിലോ മൂലയിലോ സ്ഥാപിക്കുക .ഘനമേറിയതിനാൽ പടികൾ തെക്ക് അഥവാ പടിഞ്ഞാറിൽ നല്ലതാണ് .പടിക്കയറ്റം ഘടികാര ദിശയിലായിരിക്കണം .
അതിനാൽ നമ്മുടെ ഊർജ്ജത്തെ പ്രകൃതിയുടെ ഉർജ്ജത്താളത്തിലേയ്ക്ക് ഉയർത്തുവാൻ സാധിക്കുന്നു .  

 

6 –ശിരസ്സിന് മുകളിലായുള്ള സ്‌തംഭങ്ങൾ അനാരോഗ്യകരമായ ഉർജ്ജപ്രവാഹത്തിന് തടസ്സം .
ഇരുമ്പ് സദാ  കാന്തശക്തിയ്ക്കധീനതയിലാണ്.ഭൂഗുരുത്വവും കാന്തപ്രവാഹവും എപ്പോഴും നമ്മുടെ ഗൃഹത്തിലുമുണ്ട്  .
തലയ്ക്ക് മുകളിലുള്ള സ്തംഭങ്ങൾ മുഖ്യമായും ഗൃഹനിർമ്മാണസമയത്താണ് സ്ഥാപിക്കുക. എന്നാൽ ഇവ വീടിന്റെ നടുഭാഗത്തുകൂടി നിർമ്മിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .തലക്ക് മുകളിലുള്ള സ്തംഭങ്ങൾ മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കിയേക്കാം.
കാരണം മനസ്സിൻറെ ശുഭാത്മകമായ ആശയവിനിമയത്തിന് ഇത് തടസ്സമുണ്ടാക്കുന്നു. സ്തംഭത്തിന്റെ കീഴെ ഇരിക്കുന്നതോ ജോലിചെയ്യുന്നതോ ഉറങ്ങുന്നതോ ഒഴിവാക്കുക .തലവേദന ഓർമ്മക്കുറവ് വിഷാദം തുടങ്ങിയവ ഉണ്ടായേക്കും

 

7 – തെക്കു കിഴക്ക് ആരോഗ്യത്തിൻറെ  ഇന്ധനം .അടുക്കള അഗ്നികോണിലാണ് നിർമ്മിക്കേണ്ടത് .ശരിയായ അഗ്നി കൃത്യമായ പാചനവും ശരിയായ പാചനവും ശരിയായ ആരോഗ്യത്തിലേയ്ക്ക് നയിക്കുന്നു .അടുക്കളയില്ലെങ്കിൽ അഗ്നികോണിൽ അഥവാ വീടിന്റെ തെക്കു കിഴക്ക് ദിശയിൽ ഒരു മെഴുകു തിരിയോ വിളക്കോ എല്ലാ ദിവസവും കത്തിച്ചൂവെയ്ക്കുക.
മെഴുക് തിരികളാണ് ദീപാലങ്കാരത്തിൻറെ ഏറ്റവും മനോഹരമായ വഴി .അവയുടെ വിവിധ നിറങ്ങൾ ജീവിതത്തിൽ സംഭവിക്കാവുന്ന നിറമാർന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു .ഗൃഹത്തിലെ ഊർജ്ജസ്വലതയും ചടുലതയും അഗ്നിയെ ആശ്രയിച്ചിരിക്കുന്നു .
‘ അഗ്നിതത്വം ‘ കുറവാണെങ്കിൽ നിങ്ങൾ ദ്വന്ദവ്യക്തിത്വം കാണിക്കാൻ സാധ്യതയുണ്ട് .അതായത് ഗൃഹത്തിനകത്ത് നിങ്ങൾ ഊർജ്ജമില്ലാതെ അവാർഡ് സിനിമപോലെയും പുറത്ത് ആളുകളുമായി ഉത്സാഹത്തോടെ ഇടപഴകുകയും ചെയ്യും .
എന്നാൽ അഗ്നി കൃത്യമായാൽ ഗൃഹാന്തരത്തിലും പുറത്തും നിങ്ങൾ ആക്ഷൻ ത്രില്ലർ സിനിമ പോലെ സോത്സാഹികളാവും .
 
8- ഗൃഹത്തിൻറെ അതിര് ; വീട് ആരോഗ്യത്തിന്റെ പൊയ്കയാക്കൂ …

ഗൃഹത്തിന് അതിരുകളില്ലാതെ എല്ലാ വശവും തുറന്നതായാൽ അവിടെ ഊർജ്ജം തങ്ങിനിൽക്കുകയില്ല .നിങ്ങളുടെ ഗ്രഹത്തെ ശുഭാത്മകം നിറഞ്ഞ പാത്രമാക്കൂ .അതിരുകൾ പുറത്തുനിന്നുള്ള അശുഭമായ ഊർജ്ജത്തെ തടഞ്ഞുകൊണ്ട് ഗൃഹത്തെ ആപത്തിൽ നിന്നും കാത്ത് രക്ഷിക്കുന്നു .
പലദോഷങ്ങളിൽ നിന്നും അതിരുകൾ വീടിനെ സംരക്ഷിക്കുന്നു .
വാസ്‌തു ശാസ്ത്രത്തിൽ ഒരു മനോഹര പ്രക്രിയയുണ്ട് .രത്ന സ്ഥാപനം.പുരാതനഗ്രന്ഥമായ മയമതത്തിലും മാനസാരത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് .
ഇതിൽ രത്നങ്ങൾ അത്യമൂല്യമായ കല്ലുകൾ എന്നിവ ഗൃഹങ്ങളുടെ ദിശക്കനുസരിച്ച് കുഴിച്ചിടുന്നു .ഇത് ഗൃഹവാസികളുടെ നല്ല ആരോഗ്യം ഉറപ്പുവരുത്തുന്നു .ശുഭാത്മകത  സമാധാനം ,അധികാരം ,സുരക്ഷ എന്നിവ സമൃദ്ധമായി കൈവരുന്നു .

-ചെടികളും ഔഷധസസ്യങ്ങളും ഗൃഹത്തെ ഹരിതാഭവും
ആരോഗ്യസമ്പൂർണ്ണവുമാക്കുന്നു . തുളസിച്ചെടികൾ വീടിനടുത്ത് നടുന്നത് വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു .കള്ളിമുൾച്ചെടി റബ്ബർ ,പാലുള്ള ചെടികൾ മുതലായവ ഒഴിവാക്കുക .അവ നിങ്ങളുടെ പിരിമുറുക്കം അസുഖം എന്നിവയ്ക്ക് ആക്കം കൂട്ടുന്നു .
ഓരോ നക്ഷത്രത്തിനും അനുബന്ധമായ ഓരോ വൃക്ഷമുണ്ട് .ഇവയെ നട്ടുപരിപാലിച്ചാൽ നിങ്ങൾക്ക് സ്വാസ്ഥ്യം ഉണ്ടാകുന്നു .
ഗൃഹാന്തരത്തിൽ വളർത്തുന്ന ചെടികൾ കൂടുതലായി ഓക്സിജൻ തരുന്നു .വായുമലിനീകരണം തടയുന്നു .

10 – ശുചി മുറികൾ ;നല്ല ആരോഗ്യത്തിലേക്കുള്ള സ്വർഗ്ഗ വാതിൽ
പണ്ടുകാലങ്ങളിൽ ആളുകൾ അകത്തിരുന്നു ഭക്ഷണം കഴിക്കുകയും പുറത്ത് ശൗചകർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്‌തിരുന്നു .
ഇന്ന് നേരെ തിരിച്ചും .വടക്ക്‌ കിഴക്കേ കോണിലുള്ള ശൗചാലയങ്ങൾ ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും .അത് ഗൃഹത്തിലെ ചെറിയകുട്ടികളുടെ ബുദ്ധിവളർച്ചയെ ബാധിക്കിച്ചേക്കാം .കിഴക്കു ദിശയിലും വടക്കും നടുവിലും ശൗചാലയം പാടില്ല.
കഫ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം അസ്ഥാനത്തുള്ള ശൗചാലയങ്ങളാണ് .വടക്ക് പടിഞ്ഞാറെ ദിശയിൽ ശരിയായി ശുചി മുറി പണിതാൽ നല്ല ആരോഗ്യം ഉറപ്പു വരുത്താം .

11-ഗൃഹത്തെ ദീപ്തമാക്കുക .നല്ല ആരോഗ്യത്തിൻറെ സ്വിച്ച് ഓൺ ചെയ്യൂ …

പുറത്ത് ഇരുട്ട് പരക്കുമ്പോൾ വീടിനകം വെളിച്ചത്താൽ ദീപ്‌തമായിരിക്കണം .ഇത് നിഷേധോർജ്ജങ്ങളെ നീക്കി ശുഭതരംഗങ്ങൾ കൊണ്ടുവരുന്നു .
ശുഭതയുടെ പ്രധാന ഉറവിടമാണ് വെളിച്ചം .നാടൻ പശുവിൻ നെയ്യ് ഒഴിച്ച് വിളക്ക് കത്തിച്ചാൽ ശുഭതരംഗങ്ങൾ എളുപ്പത്തിൽ ചിലവുകുറഞ്ഞതോതിൽ ഉണ്ടാകും .
നെയ്‌വിളക്കിനരികിലേയ്ക്ക്പോലും നിഷേധോർജ്ജങ്ങൾ കടന്നുവരില്ല.

12 – പ്രാർത്ഥനാ മുറി .പുതു ഉണർവേകുന്ന ബ്യുട്ടി പാർലർ .

തിരക്കിനിടയിലും പ്രാർത്ഥനക്കായി അൽപ്പസമയം മാറ്റിവെക്കുന്നത് ആരോഗ്യമുള്ള സമാധാനപൂർണ്ണമായ മനസ്സ് ഉണ്ടാക്കാൻ സഹായിക്കുന്നു .
വടക്കു കിഴക്ക് ഈശാനകോണാണ് .ഈശ്വരൻറെ ദിശയും .ഈശ്വരൻ സർവ്വവ്യാപിയെങ്കിലും രാവിലെ കിഴക്ക് ദർശനമായും സായാഹ്നത്തിൽപടിഞ്ഞാറ് അഭിമുഖമായും നിന്ന് പ്രാർത്ഥിക്കുന്നത് നമ്മുടെ ബയോളജിക്കൽ ക്ളോക്കിനെ താളാത്മകമാക്കും .
ഇത് ദീര്ഘായുസ്സ് നൽകുന്നു .എത്രചെറുതാണെങ്കിലും വലുതാണെങ്കിലും നിറഞ്ഞ മനസ്സോടെയുള്ള പ്രാർത്ഥന ശരീരവും മനസ്സും ആരോഗ്യമുള്ളതാക്കുന്നു .
 

13 -ഗൃഹം വൃത്തിയായി സൂക്ഷിക്കൂ ; ആരോഗ്യവും സമയത്തും ആസ്വദിക്കൂ ..

അലങ്കോലാവസ്ഥ എപ്പോഴും നിഷേധഉർജ്ജങ്ങളെ ക്ഷണിച്ചുവരുത്തും .കുടുംബത്തിൽ എന്നും തർക്കങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ട്ടിക്കപ്പെടുന്നു.
നിങ്ങളുടെ ചെരിപ്പ് ഷൂസ് എന്നിവ അവിടവിടെ വലിച്ചെറിയാതിരിക്കുക.ഇത് ധാരാളം നെഗറ്റിവ് ഊർജ്ജത്തെ ഉണ്ടാക്കും .

വാസ്തുശാസ്ത്രത്തിൽ അഡ്ജസ്റ്റ്‌മെന്റ്കൾക്ക് സ്ഥാനമില്ല .ഒന്നുകിൽ ഉണ്ട് .അല്ലെങ്കിൽ ഇല്ല എന്നുള്ളതാണ് വാസ്തുവിന്റെ ശാസ്ത്രം .നിങ്ങളുടെ ഗൃഹവും അതിലെ കിടപ്പുമുറിയും ഒരു സ്റ്റോർ റൂമാക്കി മാറ്റാതിരിക്കുക .മറ്റ്  സാമാനങ്ങളുടെ കൂടെ നിങ്ങളുടെ ശരീരവും ഒരു ചരക്ക് പോലെ അതിനുള്ളിൽ കിടക്കുന്നു .
സദാ നനവുള്ളതും ഈർപ്പത്തിന്റെ നാറ്റമുള്ളതുമായ സ്ഥലങ്ങൾ ഒഴിവാക്കുക .പിണ്ഡത്തിനും ഉർജ്ജത്തിനും വിപരീത അനുപാതമാണ് .
പിണ്ഡം കൂടുമ്പോൾ ഊർജ്ജം കുറയുന്നു .പിണ്ഡം കുറയുമ്പോൾ ഊർജ്ജം കൂടുന്നു .അതിനാൽ പിണ്ഡം കുറക്കുക .ഊർജ്ജത്തെ ഉയർത്തുക .ആന്തരീകവും ബാഹ്യവുമായ രീതിയിൽ ജീവിതം ആസ്വാദ്യകരമാക്കൂ .മനുഷ്യരുടെ ഭാഗ്യദായനിയായാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത് .

 

ഗൃഹത്തിലും ജോലിസ്ഥലത്തും വാസ്തുശാസ്ത്രത്തെ ഉപയോഗപ്പെടുത്തൂ .
സുരക്ഷ , ഐശ്വര്യം ,അധികാരം ,സമാധാനം ,ശുദ്ധത നമുക്ക് ആ ഒഴുക്കിനൊത്ത് സഞ്ചരിക്കാം .ഉർജ്ജപ്രവാഹം അനുസ്യുതം തുടരട്ടെ .

 

കൂടുതലായി വാസ്‌തുശാസ്‌ത്രത്തെക്കുറിച്ചറിയാനും നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാതെയുള്ള വാസ്തുദോഷപരിഹാര നിർദ്ദേശങ്ങൾക്കും വാസ്തുദോഷ നിർണ്ണയത്തിനും  വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുമായി ആർക്കും ബന്ധപ്പെടാവുന്നതാണ് 9744830888 , 7034207999 .WWW.vaastubarathy .com 
Leave A Reply
error: Content is protected !!