ഒഡിഷയിൽ ഗുഡ്സ് ട്രെയിൻ നദിയിലേക്ക് മറിഞ്ഞു

ഒഡിഷയിൽ ഗുഡ്സ് ട്രെയിൻ നദിയിലേക്ക് മറിഞ്ഞു

ഭുവനേശ്വർ: ശക്തമായ മഴയെത്തുടർന്ന് ഒഡിഷയിലെ അൻഗുലിൽ ചരക്ക് ട്രെയിൻ പാളംതെറ്റി നദിയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ആളപായമില്ല. അപകടത്തെത്തുടർന്ന് ആറ് ട്രെയിനുകൾ റദ്ദാക്കുകയും എട്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.ഇന്നലെ പുലർച്ചെ 2.30നാണ് ഫിറോസ്‌പുരിൽ നിന്നും ഗോതമ്പുമായി ഖുർദ റോഡിലേക്ക് പോകുകയായിരുന്നു ട്രെയിൻ നന്ദിര നദിയുടെ പാലത്തിൽവച്ച് പാളംതെറ്റിയത്.

ആറു കോച്ചുകൾ വെള്ളത്തിൽ മുങ്ങി. ലോക്കോ പൈലറ്റും മറ്റ് ജീവനക്കാരും സുരക്ഷിതരാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അധികൃതർ അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Leave A Reply
error: Content is protected !!