മോദി – ബൈഡൻ കൂടിക്കാഴ്ച 24ന് നടക്കും

മോദി – ബൈഡൻ കൂടിക്കാഴ്ച 24ന് നടക്കും

ഡൽഹി: നാലു രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിൽ പങ്ക് എടുക്കാൻ അമേരിക്കയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഈ മാസം 24ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.ബൈഡനുമായുള്ള ആദ്യകൂടിക്കാഴ്ചയാണിത്. അഫ്ഗാൻ സ്ഥിതിവിശേഷമായിരിക്കും ചർച്ചാവിഷയം.

ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ എന്നിവരാണ് വൈറ്റ് ഹൗസിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തിലെ മറ്റു രണ്ടു പങ്കാളികൾ.23മുതൽ 25വരെയാണ് മോദിയുടെ സന്ദർശനം. 25ന് ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭാ ജനറൽ അസംബ്ളിയുടെ 76-ാം ഉന്നതതല സമ്മേളനത്തിലും പങ്ക് എടുക്കും.

Leave A Reply
error: Content is protected !!