കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

ആറു മാസം മുൻപ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പൂട്ടി ഇട്ടിരുന്ന വീടിനുള്ളിൽ കണ്ടെത്തി. പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ലൈബ്രേറിയന്‍ ശില്‍പയുടെയും മൂത്ത മകനായ പതിനേഴു വയസുള്ള മലിന്റെ മൃതദേഹമാണ് അടഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ കണ്ടെത്തിയത്.

പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അമൽ. മാതാവിനൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോയ അമലിനെ അവിടെനിന്നുമാണ് കാണാതായത്. തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് കാണാതായത്.എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും മൃതദേഹത്തിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയ നിലയിലാണ്.

 

Leave A Reply
error: Content is protected !!