ആവേശമായി താലൂക്ക്തല പട്ടയ മേളകൾ; ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ആവേശമായി താലൂക്ക്തല പട്ടയ മേളകൾ; ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്‌:  ഹൊസ്ദുർഗ് താലൂക്ക് തല പട്ടയമേള ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് താലൂക്കിൽ കേരള ഭൂപതിവ് ചട്ടപ്രകാരം 52 പേർക്കും ക്രയവിക്രയ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ 177 പേർക്കുമാണ് പട്ടയം നൽകുന്നത്.

കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെവി സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും, ഹൊസ്ദുർഗ് തഹസിൽദാർ എം മണിരാജ് നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!