വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്തു; വിദേശി അറസ്റ്റിൽ

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്തു; വിദേശി അറസ്റ്റിൽ

മനാമ: ബഹ്‌റൈനില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കിങ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് യാത്ര ചെയ്തയാള്‍ അറസ്റ്റിൽ. സൗദിയിലേക്ക് പോയി തിരികെ ബഹ്‌റൈനിലേക്ക് മടങ്ങിയ വഴിയാണ് ചൈനീസ് സ്വദേശിയായ ഇയാള്‍ അധികൃതരുടെ പിടിയിൽ കുടുങ്ങിയത്.

41കാരനായ ഇയാള്‍ ജൂണ്‍ 30നാണ് സൗദിയിലേക്ക് യാത്ര ചെയ്തത്. തന്റെ കമ്പനിയിലെ രണ്ട് മാനേജര്‍മാരെ വിളിക്കാന്‍ പോയി അതേ ദിവസം തന്നെ തിരികെ മടങ്ങി. കൊവിഡ് ടെസ്റ്റ് ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണ്ടി വരുന്നതിനാല്‍ അതിന് മുമ്പ് യാത്ര ചെയ്യേണ്ടതുകൊണ്ട് തന്റെ അതേ പേരിലുള്ള മറ്റൊരാളുടെ കൊവിഡ് നേഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമം വഴി കൈക്കലാക്കിയാണ് ഇയാള്‍ യാത്ര ചെയ്തത്. ഹൈ ക്രിമിനല്‍ കോടതി ഇയാളെ വിചാരണ ചെയ്തു. കേസ് ഈ മാസം 20ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!