ബോട്ടിങ് പുനഃസ്ഥാപിച്ചു

ബോട്ടിങ് പുനഃസ്ഥാപിച്ചു

മ​ല​യാ​റ്റൂ​ർ: ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ട് ചി​റ​യി​ൽ ബോ​ട്ടിം​ഗ് ആരംഭിച്ചു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നസ​ർ​വീ​സാ​ണ് തു​ട​ങ്ങി​യ​ത്.ഒ​രു മ​ണി​ക്കൂ​ർ ഒ​രാ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പെ​ഡ​ൽ ബോ​ട്ടി​ന് 50 രൂ​പ​യും, യ​ന്ത്ര ബോ​ട്ടി​ന് 100 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

110 എ​ക്ക​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്ന് കി​ട​ക്കു​ന്ന വിശാലമായ വിനോദ സഞ്ചാര മേഖലയാണിത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൺ കൗ​ൺ​സി​ൽ (ഡി​ടി​പി​സി) ആ​ണ് ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ വ്യ​ക്​തി​ക്ക് ക​രാ​ർ ന​ൽ​കി​യാ​ണ് ബോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. മൂ​ന്ന് വ​ർ​ഷ​ത്തേക്കാ​ണ് ക​രാ​ർ.

 

Leave A Reply
error: Content is protected !!