പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു റോഡിന് വീതി കൂട്ടണം

പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു റോഡിന് വീതി കൂട്ടണം

കു​​​മ​​​ര​​​കം: വൈ​​​ദ്യു​​​ത പോ​​​സ്റ്റു​​​ക​​​ൾ റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന് ത​​​ട​​​സ​​​മാ​​​കു​​​ന്ന​​​താ​​​യി പ​​​രാ​​​തി.
ച​​​ന്ത​​​ക്ക​​​വ​​​ല​​​യി​​​ൽ പു​​​ത്ത​​​ൻ​​​ക​​​ളം ക​​​ലു​​​ങ്കി​​​നോ​​​ടു ചേ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന പോസ്റ്റുകളാണ് റോഡിന് തീരെ വീതിയില്ലാത്ത സാഹചര്യത്തിൽ അപകടമാകുന്നത്. ബ​സ് ബേ​​​യ്ക്കാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത സ്ഥ​​​ല​​​ത്തി​​​നു മു​​​ൻ​​​വ​​​ശ​​​ത്ത് സ്ഥി​​​തി ചെ​​​യ്യു​​​ന്ന ര​​​ണ്ടു പോ​​​സ്റ്റു​​​ക​​​ൾ പി​​​ന്നി​​​ലേ​​​ക്ക് മാ​​​റ്റി പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഇവർ ഉന്നയിക്കുന്ന ആ​​​വ​​​ശ്യം.

റോഡിന് വീ​​​തി കു​​​റ​​​ഞ്ഞ ഈ ​​​ഭാ​​​ഗ​​​ത്ത് വാ​​​ഹ​​​നകു​​​രു​​​ക്ക് നി​​​ത്യ​​​സം​​​ഭ​​​വ​​​മാ​​​ണ്.പോ​​​സ്റ്റ് പി​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ന്പോ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഭാ​​​ഗം​​​കൂ​​​ടി ടാ​​​ർ ചെ​​​യ്താ​​​ൽ റോ​​​ഡി​​​നു കൂ​​​ടു​​​ത​​​ൽ വീ​​​തി​​​യു​​​ണ്ടാ​​​വു​​​ക​​​യും വാ​​​ഹ​​​നക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ഈ ആവശ്യം ഉന്നയിച്ച പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. കെ​​എ​​​സ്ഇ​​​ബി​​​യി​​​ലും അ​​​ടു​​​ത്ത​​ദി​​​വ​​​സംത​​​ന്നെ പ​​​രാ​​​തി ന​​​ൽ​​​കുവാനാണ് പദ്ധതി.

 

Leave A Reply
error: Content is protected !!