അ​​​ന​​​ധി​​​കൃ​​​ത​​​ ലോറി പാർക്കിംഗ് അപകട ഭീഷണിയാകുന്നു

അ​​​ന​​​ധി​​​കൃ​​​ത​​​ ലോറി പാർക്കിംഗ് അപകട ഭീഷണിയാകുന്നു

അ​​​യ​​​ർ​​​ക്കു​​​ന്നം: അ​​​യ​​​ർ​​​ക്കു​​​ന്നം – മ​​​റ്റ​​​ക്ക​​​ര റോ​​​ഡി​​​ലെ ലോറി പാർക്കിംഗ് ഭീഷണിയാകുന്നു. ബി​​​വ​​​റേ​​​ജ് ഗോ​​​ഡൗ​​​ണി​​​നു സ​​​മീ​​​പം ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലുമായാണ് പാർക്ക് ചെയ്യുന്നത്. ബി​​​വ​​​റേ​​​ജ് ഗോ​​​ഡൗ​​​ണി​​​ലേ​​​ക്കു ലോ​​​ഡു​​​മാ​​​യി വ​​​രു​​​ന്ന ലോ​​​റി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ കാ​​​ത്തു കി​​​ട​​​ക്കു​​​ന്ന​​​ത്. റോ​​​ഡി​​​ൽ ലോ​​​റി കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ എ​​​തി​​രേ വ​​​രു​​​ന്ന​ വാ​​​ഹ​​​ന​​​ങ്ങ​​​ൾ കാ​​​ണാ​​​ൻ ഡ്രൈ​​​വ​​​ർ​​​മാ​​​രും ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണ്. അ​​​ധി​​​കൃ​​​ത​​​ർ അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി ഈ ​​​പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​ട​​പെ​​ട​​​ണം എ​​​ന്നു നാ​​​ട്ടു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ന​​​ധി​​​കൃ​​​ത​​​മായ ഈ ലോറി പാർക്കിംഗ് കാരണം വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ൾ കാ​​​ൽ​​​ന​​​ട യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​പോ​​​ലും വ​​​ഴി​​​ന​​​ട​​​ക്കാ​​​ൻ സ്ഥ​​​ലം ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഗോ​​​ഡൗ​​​ണി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ സ്ഥ​​​ല​​​മി​​​ല്ലാ​​​ത്ത​​​തു​​​മൂ​​​ലം ലോ​​​ഡു​​​മാ​​​യി എ​​​ത്തു​​​ന്ന ലോ​​​റി​​​ക​​​ൾ അ​​​യ​​​ർ​​​ക്കു​​​ന്നം -മ​​​റ്റ​​​ക്ക​​​ര റോ​​​ഡി​​​ന്‍റെ ഇ​​​രു​​​വ​​​ശ​​​ത്തു​​​മാ​​​യാ​​​ണ് പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​ത്.

 

Leave A Reply
error: Content is protected !!