ശവത്തെ കുത്തല്ലേ സിപിഐ ക്കാരെ ഓസ്‌മോൻ ജീവിച്ചുപോകട്ടെ

ശവത്തെ കുത്തല്ലേ സിപിഐ ക്കാരെ ഓസ്‌മോൻ ജീവിച്ചുപോകട്ടെ

ചത്തു കിടക്കുന്നവനെ വീണ്ടും വീണ്ടും കുത്തി നോവിക്കാൻ ശ്രമിക്കുന്നത് അത്രശരിയല്ല . കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലെ പാളിച്ചകൾ സിപിഐ കണ്ടെത്തിയതെല്ലാം ശരിയാണ് . തെറ്റായിട്ടൊന്നുമില്ല . പാലായിൽ ഓസ് കെ. മാണി തോൽക്കാൻ കാരണം അദ്ദേഹത്തിന് ജനകീയത ഇല്ലാത്തതാണെന്നാണ് സിപിഐ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്  .

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ച പാലാ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള കാരണം കേരളാ കോൺഗ്രസ് എമ്മും അവരുടെ നേതാവ് ഓസ്‌മോനുമാണ് . യുഡിഎഫിന്റെ ഭാഗമായിരുന്ന മാണി ഗ്രൂപ്പിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറായില്ല.

തിരഞ്ഞെടുപ്പ് സമയത്ത് കേരളാ കോൺഗ്രസ് പ്രവർത്തകരിലും ഒരു നിസ്സംഗത ഉണ്ടായിരുന്നു. ഓസ്‌മോൻറെ പാർട്ടിക്കാരും സജീവ മായിരുന്നില്ല . അവരുടെ വോട്ടുകൾ പോലും ഓസ്മോന് കിട്ടിയില്ല. പാലായിൽ ഒരു പഞ്ചായത്ത് ഒഴികെ എല്ലായിടത്തും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു.

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജനകീയത എൽഡിഎഫ് സ്ഥാനാർത്ഥിയായ ഓസ് കെ മാണിക്ക്  ഇല്ലാതെ പോയതും പരാജയത്തിന് കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി .

ഓസ് കെ മാണി വന്നതുകൊണ്ട്‌ ഇടതുമുന്നണിക്കുണ്ടായതിനേക്കാള്‍ നേട്ടം യു ഡി എഫിനുണ്ടായി . പാലായിൽ ഓസ് കെ മാണിയും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്ജും തോറ്റത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രമാണ് .

ഓസ് കെ മാണിയുടെ പേര് സോളാർ കേസിലുൾപ്പെട്ടതും തിരിച്ചടിയായി . പലയിടത്തും വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമേ മാണി ഗ്രൂപ്പിനുണ്ടായിരുന്നുള്ളു . അവരാകട്ടെ പേരിനും വേണ്ടി നിന്നതല്ലാതെ പ്രവർത്തനത്തിനൊന്നും ഇല്ലായിരുന്നു .

ജയരാജ് വിജയിച്ച കാഞ്ഞിരപ്പള്ളിയിൽ പോലും തെരഞ്ഞെടുപ്പ്  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സി പി എമ്മും സി പി ഐ യുമാണ് . പെരുമ്പാവൂർ , പിറവം സീറ്റുകൾ ഓസ് കെ മാണി ഗ്രൂപ്പിന് നൽകിയതിന്റെ പ്രതിക്ഷേധം മണ്ഡലത്തിൽ തന്നെ പ്രകടമായിരുന്നു .

ചാലക്കുടിയിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റായിരുന്ന ആളിനെയാണ് ഓസ്‌മോൻ മത്സരിപ്പിച്ചത് . മത്സരിക്കാൻ പോലും ആളില്ലാത്ത പാർട്ടിയാണ് ചാലക്കുടിയെന്ന് അതോടെ മനസ്സിലായി . പറ്റിയ സ്ഥാനാർത്ഥി ഇല്ലന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ നല്ല സ്ഥാനാർത്ഥിയെ സിപിഎമ്മോ സിപിഐ യോ കൊടുത്തേനെ .

പാർട്ടിയുടെ ചെയർമാന് തന്നെ ജനപിന്തുണയില്ല . അത് പാലാക്കാർ തന്നെ തെളിയിച്ചു കൊടുത്തു . കുണ്ടി കുലുക്കി പക്ഷിയെപ്പോലെയാണ് ഓസ്‌മോൻ . കുണ്ടികുലുക്കി പക്ഷിയുടെ വിചാരം നടക്കുമ്പോൾ ഭൂമി മുഴുവനും കുലുങ്ങുന്നുവെന്നാണ് . ഓസ്‌മോൻറെ വിചാരം പാലക്കാരെല്ലാം ഓസ്‌മോനെ നെഞ്ചിലേറ്റി നടക്കുന്നുവെന്നാണ് .

ഓസ്‌മോനെ നിങ്ങൾ മനസ്സിലാക്കിക്കോളു പാലാക്കാരുടെ മനസ്സിൽ നിങ്ങളില്ല , ഇനി ഉണ്ടാവുകയുമില്ല , മാണി സാറിനെ അവർ സ്നേഹിച്ചു കരുതി, എന്ന് വിചാരിച്ചു നിങ്ങളെ അവർ അംഗീകരിക്കുമോ ? ഉപ്പോളം വരില്ല ഉപ്പിലിട്ടത് .

അത് നിങ്ങളുടെ പ്രവർത്തികൊണ്ട് മാത്രമാണ് പാലാക്കാർ ചവച്ചു തുപ്പിയത് . നിങ്ങൾക്ക് ആരോടെങ്കിലും ആത്മാർത്ഥതയുണ്ടോ ? ഉടുക്കുന്ന മുണ്ടിനെ പോലും വിശ്വാസമുണ്ടോ ? ഇല്ലന്ന് പാലാക്കാർ തന്നെ പറയും . നിങ്ങൾ ഇനി ഒരു ജന്മം കൂടി ജനിക്കണം പാലായുടെ പ്രധിനിധിയാകാൻ .

Video Link

https://youtu.be/ZcK1GmGWuAo

Leave A Reply
error: Content is protected !!