വൃക്ക ദാനം ചെയ്ത അദ്ധ്യാപകനെ ആദരിച്ചു

വൃക്ക ദാനം ചെയ്ത അദ്ധ്യാപകനെ ആദരിച്ചു

ആലുവ: രോഗ ബാധിതനായ നിർധന യുവാവിന് വൃക്ക ദാനംനല്‍കിയ കീഴ്മാട് അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനെ ആദരിച്ചു. സി.പി.ഐ കീഴ്മാട് ലോക്കല്‍ കമ്മിറ്റിയാണ് അധ്യാപകനായ സുനില്‍ ഫ്രാന്‍സിസിനെ ആദരിച്ചത്.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എം. അഫ്‌സല്‍ ഉപഹാരം സമര്‍പ്പിച്ചു. ലോക്കല്‍ കമ്മിറ്റിഅംഗം എന്‍.കെ. സുധാകരന്‍, കിസാന്‍സഭ ലോക്കല്‍ സെക്രട്ടറി അഷ്‌റഫ് കരിപ്പാല, എ.ഐ.വൈ.എഫ് നേതാവ് ജെറി മാത്യു എന്നിവര്‍ സംസാരിച്ചു.

 

Leave A Reply
error: Content is protected !!