കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന എസ്‌എഫ്‌ഐ നേതാവ് കോവിഡിന് കീഴടങ്ങി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന എസ്‌എഫ്‌ഐ നേതാവ് കോവിഡിന് കീഴടങ്ങി

 

ബാലരാമപുരം : കോവിഡ് പ്രതിറോയി പ്രവർത്തനങ്ങളിൽ സജീവയായിരുന്ന ബാലരാമ പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആര്‍ ആശ (26) കോവിഡ് ബാധിച്ചു മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. എല്ലാവരും ഭയന്ന് പിറകോട്ട് മാറിയ സമയത്ത് ആണ് നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ആശ മുന്നിൽ തന്നെയുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആശയെ നില വഷളായതിനെ തുടർന്ന് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ ലോക്കല്‍ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആര്‍ആര്‍ടി അംഗവുമായിരുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങൽ നടത്തിയും കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ അണുവിമുക്തമാക്കിയുമൊക്കെ നാടിന് കരുത്ത് പകർന്ന ആശയുടെ നഷ്ടം നാടിന് തീരാ നോവാകുകയാണ്.

 

Leave A Reply
error: Content is protected !!