വീണ ജോർജ് മത്സരിച്ച ആറന്മുളയിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്

വീണ ജോർജ് മത്സരിച്ച ആറന്മുളയിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജ് മത്സരിച്ച ആറന്മുളയിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്.

അഞ്ച് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. 267 പാർട്ടിയംഗങ്ങൾ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടു നിന്നെന്ന് സി.പി.ഐ.എം റിപ്പോർട്ട്.

ഇലന്തൂരിലും കുലനാടയിലും വീഴ്ചയുണ്ടായി. അതേസമയം, നിയമസഭാ തെരെഞ്ഞെടുപ്പ് വീഴ്ചയെ ചൊല്ലി സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സി കെ മണിശങ്കറിനെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്റിന്റെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി.

 

 

Leave A Reply
error: Content is protected !!