നാട്ടുകാരുടെ ഉറക്കം കെടുത്തിയ പരുന്തിനെ പിടികൂടി

നാട്ടുകാരുടെ ഉറക്കം കെടുത്തിയ പരുന്തിനെ പിടികൂടി

വാരണം പുത്തനങ്ങാടി മൂർത്തിക്കാവ് പരിസരത്ത നാട്ടുകാർക്ക് കുട പിടിക്കാതെ പകൽ ഇറങ്ങി നടക്കുവാനാകാത്ത അവസ്ഥയായിരുന്നു. ഒരു കൂറ്റൻ പരുന്തായിരുന്നു നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നത്. ഭീഷണിയായി മാറിയ പരുന്തിനെ കാട്ടൂർ സ്വദേശി ആന്റണി കെണിവെച്ച് പിടികൂടി. പ്രത്യേക കൂടിനുള്ളിലാക്കിയ പരുന്തിനെ ഇന്നലെ വനംവകുപ്പിന് കൈമാറി.

കോന്നിയിൽവച്ച് വനംവകുപ്പ് വിവിധ ജില്ലകളിൽനിന്നുള്ള അൻപതോളംപേർക്ക് പാമ്പിനെയും പക്ഷികളെയും പിടികൂടാൻ പരിശീലനം നൽകിയിരുന്നു. ഇതിൽ നന്റണിയും ഉൾപ്പെട്ടിരുന്നു. ആ വൈദഗ്ത്യം കൈമുതലാക്കിയാണ് അദ്ദേഹം പാമ്പിനെയും കൂറ്റൻ പക്ഷികളെയുമൊക്കെ വരുതിയിലാക്കുന്നത്.

സ്ത്രീകൾ ഉൾപ്പടെ പ്രദേശവാസികളിൽ പലർക്കും പരുക്കേറ്റതിനെത്തുടർന്നാണ് പാമ്പിനെയും പക്ഷികളെയും പിടിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ ആന്റണിയെ നാട്ടുകാർ വിളിപ്പിച്ചത്. ചൂണ്ടയിടാൻ ഉപയോഗിക്കുന്ന ടങ്കീസ്, മീൻ, ഈർക്കിൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ കെണി ഉപയോഗിച്ചാണ് ആന്റണി പരുന്തിനെ പിടിച്ചത്.

 

Leave A Reply
error: Content is protected !!