അപൂർവതകൾ നിറഞ്ഞ 10 വർഷത്തെ പ്രണയത്തിനൊടുവിൽ റഹ്മാനും സജിതയും വിവാഹിതരായി

അപൂർവതകൾ നിറഞ്ഞ 10 വർഷത്തെ പ്രണയത്തിനൊടുവിൽ റഹ്മാനും സജിതയും വിവാഹിതരായി

പാലക്കാട്: പത്ത് വർഷത്തെ ഒളിവ് ജീവിതത്തിനു ശേഷം റഹ്മാനും സജിതയും വിവാഹിതരായി. നെന്മാറ എംഎൽഎ കെ.ബാബുവിൻ്റെ സാന്നിധ്യത്തിൽ പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫിസിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന് റഹ്മാന്റെ വീട്ടുകാർ പങ്കെടുത്തില്ല. അതേസമയം സജിതയുടെ വീട്ടുകാർ എത്തിയിരുന്നു. വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ വീട്ടുകാർ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ടെന്ന് റഹ്മാൻ പറഞ്ഞു. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്.

എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. റഹ്മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കിൽ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു.

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.

Leave A Reply
error: Content is protected !!